09:01pm 26 November 2026
NEWS
സന്നിധാനത്ത് കനത്ത മഴ; തീർഥാടകർക്ക് മലകയറ്റം ദുഷ്കരമായേക്കും
26/11/2026  07:53 PM IST
nila
സന്നിധാനത്ത് കനത്ത മഴ; തീർഥാടകർക്ക് മലകയറ്റം ദുഷ്കരമായേക്കും

ശബരിമല സന്നിധാനത്തും പമ്പയിലും ശക്തമായ മഴ തുടരുന്നു. മഴയെ അവഗണിച്ച് മഴക്കോട്ടും മറ്റും ധരിച്ചാണ് തീർഥാടകർ ദർശനത്തിനായി എത്തുന്നത്. മഴ തുടർന്നാൽ തീർഥാടകരുടെ മലകയറ്റം കൂടുതൽ ദുഷ്കരമാകുമെന്ന ആശങ്കയുണ്ട്.

ഇത്തവണ ശരാശരി 70,000 തീർഥാടകരാണ് പ്രതിദിനം ശബരിമലയിൽ എത്തുന്നത്. നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

ബുധനാഴ്ച വൈകിട്ട് ആറോടെ ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണം അരലക്ഷം പിന്നിട്ടിരുന്നു. തീർഥാടകരുടെ എണ്ണം ഇനിയും വർധിച്ചാലും ഏത് സാഹചര്യവും നേരിടാൻ പൊലീസ് സേന സജ്ജമാണെന്ന് സ്പെഷ്യൽ പൊലീസ് ഓഫീസർ ജി. ജയദേവ് അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img